ഷെബിന 
Kerala

120 പവൻ സ്വർണം ഭർതൃവീട്ടുകാർ കൈക്കലാക്കി, രക്ഷിക്കാൻ സമയം ഉണ്ടായിട്ടും ചെയ്‌തില്ല; യുവതിയുടെ ആത്മഹത്യയിൽ ബന്ധുക്കൾ

തിങ്കളാഴ്‌‍ച രാത്രിയാണ് ഷെബിനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്‌തത് ഭർതൃവീട്ടുകാരുടെ പീഡനം കാരണമെന്ന് ബന്ധുക്കൾ. തിങ്കളാഴ്‌‍ച രാത്രിയാണ് ഹബീബന്റെ ഭാര്യ ഷെബിനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയിൽ എടച്ചേരി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

വിദേശത്തു നിന്ന് ഭർത്താവ് എത്തുന്നതിന് തലേ ദിവസമാണ് ഷെബിന മാതാവിനൊപ്പം ഭർതൃവീട്ടിലെത്തിയത്. ഭർത്താവിന്റെ കുടുംബം യുവതിയെ മാനസികമായും ശാരീരികമായും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഷെബിനയെ രക്ഷിക്കാൻ സമയം ഉണ്ടായിട്ടും ഭർതൃവീട്ടുകാർ അത് ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു.

ഷെബിനയുടെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചത്. വിവാഹത്തിന് നൽകിയ 120 പവൻ സ്വർണം ഭർതൃവീട്ടുകാർ സ്വന്തമാക്കിയെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിൽ എടച്ചേരി പൊലിസ് അന്വേഷണം തുടങ്ങി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT