മെറ്റിൽഡ 
Kerala

പള്ളിയിൽ നിന്ന് മകനൊപ്പം ബൈക്കിൽ മടങ്ങി, ഷോൾ ചക്രത്തിൽ കുടുങ്ങി തെറിച്ചുവീണു; അമ്മ മരിച്ചു  

കഴുത്തിൽ ഷാൾ മുറുകി ചക്രത്തോടുചേർന്ന നിലയിലായിരുന്നു ശരീരം

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മകനോപ്പം ബൈക്കിൽ സഞ്ചരിക്കവേ ഷോൾ ചക്രത്തിൽ കുടുങ്ങി റോഡിൽ തെറിച്ചുവീണ് അമ്മ മരിച്ചു. അടിമാലി ചിത്തിരപുരം സ്വദേശി മാളിയേക്കൽ ദേവസ്യയുടെ ഭാര്യ മെറ്റിൽഡ (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിത്തിരപുരം മീൻകെട്ടിന് സമീപമാണ് അപകടം നടന്നത്. 

പള്ളിയിൽ പോയി മകൻ ഡെന്നീസിനോപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു മെറ്റിൽഡ. കഴുത്തിൽ ഷാൾ മുറുകി ചക്രത്തോടുചേർന്ന നിലയിലായിരുന്നു ശരീരം. നാട്ടുകാർ ചേർന്ന് കുരുക്കഴിച്ച് ചിത്തിരപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. ഇവിടേനിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന