യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചശേഷം യുവാവ് കിണറ്റില്‍ ചാടി പ്രതീകാത്മക ചിത്രം
Kerala

യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചശേഷം യുവാവ് കിണറ്റില്‍ ചാടി

ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചശേഷം യുവാവ് കിണറ്റില്‍ ചാടി. ചെങ്കോട്ടുകോണം സ്വദേശിനി ജി.സരിതയെ (46) ആണ് പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനു (50) വീട്ടിലെത്തി ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി എട്ടു മണിയോടെ സരിതയുടെ വീട്ടിലെത്തുകയായിരുന്നു ബിനു. വാക്കുതര്‍ക്കത്തിനൊടുവില്‍ സ്‌കൂട്ടറില്‍ കരുതിയിരുന്ന കന്നാസില്‍നിന്ന് സരിതയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനിടെ, സരിതയുടെ മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സരിതയെ തീ കത്തിച്ചപ്പോള്‍ ഇയാളുടെ ദേഹത്തും തീ പടര്‍ന്നു. തുടര്‍ന്ന് ബിനു വീടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്‌നിശമനസേനാംഗങ്ങള്‍ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ഇയാള്‍ക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബിനുവിന്റെ സ്‌കൂട്ടറില്‍നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

SCROLL FOR NEXT