പ്രതീകാത്മക ചിത്രം 
Kerala

ഭര്‍ത്താവുമായി വഴക്കിട്ട യുവതി കായലില്‍ ചാടി; സാഹസികമായി ഓട്ടോ ഡ്രൈവറുടെ രക്ഷപെടുത്തല്‍

എറണാകുളം ചാത്യാത്ത് റോഡില്‍ നിന്നാണ് യുവതി കായലിലേക്ക് ചാടിയത്. പേരണ്ടൂര്‍ സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭര്‍ത്താവുമായി വഴക്കിട്ട യുവതി കായലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ സ്വന്തം ജീവന്‍ പണയം വെച്ച് യുവതിയെ രക്ഷപെടുത്തി. 

എറണാകുളം ചാത്യാത്ത് റോഡില്‍ നിന്നാണ് യുവതി കായലിലേക്ക് ചാടിയത്. പേരണ്ടൂര്‍ സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. 

യുവതി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ കായലിലേക്ക് ചാടി. എളമക്കര കാരപറമ്പില്‍ വീട്ടില്‍ ജെയിംസ് എന്ന ഓട്ടോ ഡ്രൈവറാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്. ഭര്‍ത്താവുമായി വഴക്കിട്ടാണ് യുവതി കായലില്‍ ചാടിയത് എന്ന് എറണാകുളം ക്ലബ് റോഡ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ