തിരുവനന്തപുരം: ട്രെയിൽ തട്ടി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി ശരണ്യയെ ആണ് കഴിഞ്ഞ തിങ്കളാഴ്ച ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനും പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
ഭർത്താവിന്റെ വീട്ടിൽനിന്ന് ഐഇഎൽടിഎസ് കോച്ചിങ് ക്ലാസിനായി ഇറങ്ങിയതാണ് ശരണ്യ. എന്നാൽ, കോച്ചിങ് സെന്ററിലേക്ക് പോകാതെ പകരം വക്കത്തുള്ള കൊച്ചച്ചന്റെ വീട്ടിലേക്കാണ് പോയത്. അവിടെനിന്ന് ഇറങ്ങിയ ശരണ്യയെ ശേഷം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിലാണ് പിന്നെ ബന്ധുക്കൾ കണ്ടെത്തുന്നത്.
ഏഴു മാസം മുൻപാണ് ശരണ്യയുടെയും കൊല്ലം പരവൂർ സ്വദേശി വിനോദിന്റെയും വിവാഹം നടന്നത്. ശരണ്യയുടേത് രണ്ടാം വിവാഹമായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടും അവിഹിതബന്ധങ്ങൾ ആരോപിച്ചും വിവാഹശേഷം ശരണ്യയെ വിനോദും കുടുംബവും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മരിക്കുന്നതിനു തലേദിവസം ശരണ്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായതായും ബന്ധുക്കൾ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates