സൈക്കിള്‍ നന്നാക്കാന്‍ വന്ന പതിനൊന്നുകാരിയെ പീഡിപ്പിച്ചു; 58കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2022 09:00 PM  |  

Last Updated: 18th December 2022 09:00 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊല്ലം: ശാസ്താംകോട്ട പോരുവഴിയില്‍ സൈക്കിള്‍ നന്നാക്കാനെത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 58കാരന്‍  അറസ്റ്റില്‍. പോരുവഴി വടക്കേമുറി പരവട്ടം ഇടശ്ശേരില്‍ പുത്തന്‍ വീട്ടില്‍ തോമസാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. 

ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടി സൈക്കിള്‍ നന്നാക്കുന്നതിനായി പ്രതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അതിക്രമം. രക്ഷപ്പെടുന്നതിനിടെ, നിലത്തുവീണ് കുട്ടിയുടെ കാലിന് പരിക്കേറ്റു. 

ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോണ്‍, എസ്‌ഐമാരായ രാജന്‍ ബാബു, കൊച്ചുകോശി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഈ വാർത്ത കൂടി വായിക്കൂ ടിക്കറ്റ് നിരക്ക് കൂട്ടി; ഒരേസമയം നൂറുപേര്‍ക്ക് പ്രവേശനം, സാമ്പ്രാണിക്കോടി 23 മുതല്‍ തുറക്കും

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ