മരിച്ച ശാഖാകുമാരി, ഭര്‍ത്താവ് അരുണ്‍ / ടെലിവിഷന്‍ ചിത്രം 
Kerala

51കാരിയെ 26 കാരന്‍ രണ്ടുമാസം മുമ്പ് വിവാഹം കഴിച്ചു, ക്രിസ്മസ് രാത്രിയില്‍ ഷോക്കേറ്റ് മരണം ; ദുരൂഹതയെന്ന് പൊലീസ്

രണ്ടു മാസം മുമ്പാണ് 26 കാരനായ അരുണിനെ ശാഖാ കുമാരി വിവാഹം കഴിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനനന്തപുരം കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ച നിലയില്‍. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടു മാസം മുമ്പാണ് 26 കാരനായ അരുണിനെ ശാഖാ കുമാരി വിവാഹം കഴിച്ചത്. ക്രിസ്തുമസ് ദീപാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റതാണെന്നാണ് അരുണ്‍ പറയുന്നത്. 

എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ക്രിസ്മസ് അലങ്കാര ലൈറ്റുകള്‍ സ്ത്രീയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT