Alma 
Kerala

നെയ്യാറ്റിന്‍കരയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍

വ്‌ലാത്താങ്കര സ്വദേശി എംഎല്‍ അല്‍മയാണ് കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്‌ലാത്താങ്കര സ്വദേശി എംഎല്‍ അല്‍മയാണ് കൊല്ലപ്പെട്ടത്. 33 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ 8 മണിക്കും 8.30 നും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പ്രതി വിഷ്ണു ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസെടുക്കുന്ന അധ്യാപകനാണ്. കൊലപാതകശേഷം വിഷ്ണു സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിഷ്ണുവും അല്‍മയുമാണ് താമസിച്ചിരുന്നത്. മക്കളില്ല. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒമ്പതു വര്‍ഷമായി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

A young man stabbed his wife to death in Neyyattinkara. The deceased was ML Alma, a native of Vlathankara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു: ആറു യാത്രക്കാര്‍ക്ക് പരിക്ക്- വിഡിയോ

'അവര്‍ വരുന്നതോടെ സെറ്റ് മാറും'; എന്തുകൊണ്ട് മോഹന്‍ലാലും മമ്മൂട്ടിയും ഇതിഹാസങ്ങളാകുന്നു? പാര്‍വതി പറയുന്നു

ഗെയിമിങ് റീച്ചാർജ് പ്ലാനുമായി ജിയോ; അറിയാം ഓഫറുകള്‍

'ആദ്യമായി എന്റെ ബോഡിയ്ക്ക് കയ്യടി കിട്ടി, അത് ഞാൻ മറക്കില്ല'; 'പൊല്ലാധവനെ'ക്കുറിച്ച് ധനുഷ്

കാര്യം നിസാരം, പക്ഷേ! സംഗതി ഗുരുതരം; വെള്ളക്കുപ്പികള്‍ പോലും വാഹനാപകടം ഉണ്ടാക്കാം

SCROLL FOR NEXT