തിരുവനന്തപുരത്ത് 24 കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം  പ്രതീകാത്മക ചിത്രം
Kerala

തിരുവനന്തപുരത്ത് 24 കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗ ബാധ കനാലില്‍ നിന്ന്

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടാണ്. വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതിനെത്തുടര്‍ന്നാണ് യുവതിക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതോടെ, തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി. ഒരാള്‍ മരിച്ചു. ശേഷിക്കുന്നവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തെ നെല്ലിമൂട്, പേരൂര്‍ക്കട, നാവായിക്കുളം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 16 അമീബിക് മസ്തിഷ്‌കജ്വര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടുപേര്‍ രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ രണ്ടുമാസത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ, എട്ടുപേര്‍ക്കാണ് രോഗബാധയുണ്ടായത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍പ്പെട്ടവരായിരുന്നു ഇവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സിറ്റ് പോളില്‍ ക്ലീന്‍ സ്വീപ്, പത്തില്‍ പത്തിലും യുഡിഎഫ്; സര്‍വേ ഫലങ്ങള്‍ ഇങ്ങനെ...

'ചില്ല് തകര്‍ത്ത കാറില്‍ താറാവും മുയലും, ഒപ്പം ചുറ്റികയും കത്തിയും'; ആലുവക്കാരെ വെട്ടിലാക്കിയ ദുരൂഹത; ചുരുളഴിഞ്ഞപ്പോള്‍..

അമ്പൂരിയില്‍ അച്ഛനെ അടിച്ചു കൊന്നു; മകന്‍ പിടിയില്‍

സദ്യയ്‌ക്കൊപ്പം 'ഭാഗ്യവും' വിളമ്പി; കല്യാണത്തിന് വന്നവര്‍ക്ക് 'കാരുണ്യ ലോട്ടറി' സമ്മാനിച്ച് കുടുംബം

'മുഖ്യമന്ത്രി ആകാനുള്ള വ്യാമോഹം വിലപ്പോകില്ല'; വിഡി സതീശനെതിരെ തൊടുപുഴയിലും പോസ്റ്റര്‍

SCROLL FOR NEXT