പ്രതീകാത്മക ചിത്രം 
Kerala

തൃശൂരിലെ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍; നാലുദിവസം പഴക്കം

തൃശൂര്‍ മനക്കോടിയിലെ വീട്ടില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍. സരോജിനി രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: തൃശൂര്‍ മനക്കോടിയിലെ വീട്ടില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍. സരോജിനി രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ സരോജനിയും ഭര്‍ത്താവും മാത്രമാണുണ്ടായിരുന്നത്. ഭര്‍ത്താവിന് മാനസികാസ്വാസ്ഥ്യമുണ്ട്. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന മകന്‍ ആഴ്ചയിലൊരിക്കലാണ് വീട്ടിലെത്തിയിരുന്നത്. അതുകൊണ്ട് തന്നെ മരണം നടന്നത്  പുറത്തറിഞ്ഞിരുന്നില്ല. 

ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നതിനാല്‍ തന്നെ അയല്‍ക്കാരുമായി അധികം ബന്ധം സൂക്ഷിച്ചിരുന്നില്ല. അതിനാലാണ് മരണം വിവരം പുറത്തറിയാല്‍ വൈകിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സരോജിനി മരിച്ചതെന്നാണ് കരുതുന്നത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT