പ്രതീകാത്മക ചിത്രം 
Kerala

അഗ്നിവീരരാകാന്‍ വനിതകളും; അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് അപേക്ഷിക്കാം

2022 നവംബര്‍ 1 മുതല്‍ 3 വരെ ബംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകള്‍ക്കാണ് അവസരം

Author : സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിയിലൂടെ മിലിട്ടറി പൊലീസില്‍ ചേരാന്‍ വനിതകളില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 2022 നവംബര്‍ 1 മുതല്‍ 3 വരെ ബംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകള്‍ക്കാണ് അവസരം. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി (സ്ത്രീകള്‍) എന്ന തസ്തികയിലേക്കാണ് തെരഞ്ഞെടുപ്പ്.

വയസ്, വിദ്യാഭ്യാസ യോഗ്യത, മറ്റു വിശദ വിവരങ്ങള്‍ എന്നിവ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍  ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് ഈ വെബ്‌സൈറ്റിലൂടെ ഓഗസ്റ്റ് 9 മുതല്‍ സെപ്റ്റംബര്‍ 7 വരെ ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ഥികള്‍ക്ക് 2022 ഒക്ടോബര്‍ 12 മുതല്‍ 31 വരെയുള്ള കാലയളവില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി