പ്രതീകാത്മക ചിത്രം 
Kerala

എസ്ഐ ദേഷ്യപ്പെട്ടു, ഇറക്കിവിട്ടു; വിശ്രമമുറിയിൽ കയറി കതകടച്ചിരുന്ന് പൊലീസുകാരി; വാതിൽ ചവിട്ടിത്തുറന്നു

ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ എസ്ഐ പരുഷമായി പെരുമാറി എന്നാണ് വനിതാ സിപിഒയുടെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; എസ്ഐ പരുഷമായി പെരുമാറിയതിനെ തുടർന്ന് പൊലീസ് ഉദ്യോ​ഗസ്ഥ വിശ്രമമുറിയിൽ കയരി വാതിലടച്ചു. ഏറെ നേരെ കഴിഞ്ഞ് തുറക്കാതിരുന്നതിനെ തുടർന്ന് എസ്ഐ ഉൾപ്പടെയുള്ളവർ ചേർന്ന് വാതിൽ ചവിട്ടിത്തുറന്നു. കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവവമുമായി ബന്ധപ്പെട്ട് എസ്ഐ ജിന്‍സണ്‍ ഡൊമിനിക്കിനെതിരേ പൊലീസുകാരി പരാതി നൽകി. 

ശനിയാഴ്ച രാവിലെ സ്‌റ്റേഷനില്‍ ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. ഓരോ ദിവസം ഡ്യൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ എസ്ഐ പരുഷമായി പെരുമാറി എന്നാണ് വനിതാ സിപിഒയുടെ പരാതി. ക്യാബിനില്‍നിന്ന് ഇറക്കിവിട്ടെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ വിഷമത്തില്‍ വനിതാ സിപിഒ തൊട്ടടുത്തുള്ള വിശ്രമമുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു.

ഏറെ നേരമായിട്ടും ഇവർ വാതിൽ തുറന്നില്ല. സഹപ്രവർത്തകർ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെയാണ് എസ്ഐയും മറ്റു രണ്ടുപേരും ചേര്‍ന്ന് മുറി ചവിട്ടിത്തുറന്നത്. സംഭവം വിവാദമായതോടെ ഡെപ്യൂട്ടി കമ്മിഷണറുടെ അടക്കം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT