അപകടത്തിന്റെ സിസിടിവി ദൃശ്യം 
Kerala

​തടികൾ അപ്രതീക്ഷിതമായി താഴേക്ക് ഉരുണ്ടു; ലോറിയിൽ നിന്നു മരം ദേഹത്തു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറത്താണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ലോറിയിൽ നിന്നു മരം ഇറക്കുന്നതിനിടെ തടികൾ ദേഹത്തു വീണ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് അപകടം. തുവ്വൂർ സ്വദേശി ഷംസുദ്ദീൻ (54) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം.

ഷംസുദ്ദീനും മറ്റു തൊഴിലാളികളും ചേർന്നു മര മില്ലിലേക്ക് മരം ഇറക്കുന്നതിനിടെയാണ് അപ്രതീക്ഷിത അപകടം. ലോറിയിൽ നിന്നു തടികൾ താഴേക്കു വീഴുകയായിരുന്നു.

ലോറിക്ക് മുകളിലായിരുന്നു ഷംസുദ്ദീൻ. തടികൾക്കൊപ്പം ഷംസു​ദ്ദീനും താഴേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ നിന്നു എഴുന്നേൽക്കാൻ സാധിക്കാതെ കിടന്ന ഷംസുദ്ദീന്റെ ദേഹത്തേക്ക് ലോറിയിൽ നിന്നു മറ്റൊരു തടി വീഴുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം