എം മുകുന്ദൻ എക്സ്പ്രസ്
Kerala

ഇടതുപക്ഷം വിട്ട് എങ്ങും പോകില്ല, ആരും അങ്ങനെ മോഹിക്കേണ്ട: എം മുകുന്ദന്‍

ഇടതുപക്ഷം വിട്ട് താന്‍ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ട

സമകാലിക മലയാളം ഡെസ്ക്

ടതുപക്ഷത്തോടുള്ള തന്റെ വിയോജിപ്പുകള്‍ ആത്മ പരിശോധനയെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് എം മുകുന്ദന്റെ പ്രതികരണം. ഇടതുപക്ഷം വിട്ട് താന്‍ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ടെന്നും എം മുകുന്ദന്‍ പറയുന്നു.

ഓര്‍മ്മ വച്ച കാലം മുതല്‍ ഇടതുപക്ഷക്കാരനാണ്. ഞാന്‍ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഞാന്‍ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ് അര്‍ഥമാക്കുന്നത്. വിയോജിപ്പുകള്‍ പ്രകടപ്പിക്കുന്നത് ആത്മ പരിശോധനയുടെ ഭാഗമായാണെന്നും എം മുകുന്ദന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എം മുകുന്ദന്റെ പോസ്റ്റിനെ പിന്തുണയ്ച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകപ്രശസ്തനായ എഴുത്തുകാരന് എന്നും എപ്പോഴും ഇടതുപക്ഷതൊടൊപ്പം നില്‍ക്കാനെ കഴിയു. രചനകളിലും പ്രഭാഷണങ്ങളിലും ഇടതുപക്ഷ വിമര്‍ശങ്ങള്‍ കാണാമെക്കിലും അത് ആ പ്രസ്ഥാനത്തിന്ന് നേര്‍വഴി കാണിച്ചു കൊടുക്കാന്‍ വേണ്ടിമാത്രമാണെന്നും എഴുത്തുകാരന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള കമന്റുകള്‍ പറയുന്നു.

എന്നാല്‍, 99 ശരികള്‍ 100-ാ മത്തെ തെറ്റിനെ ന്യായീകരിക്കാന്‍ ഉള്ളതല്ലെന്നാണ് വിമര്‍ശകരുടെ വാദം. തെറ്റുകളെ തെറ്റെന്ന് പറയുന്നവരാണ് ശരിയായ മനുഷ്യന്‍. എന്നും ഒരേ പക്ഷത്തു നില്‍ക്കും എന്നു പറയുന്നവന്‍, ആ പക്ഷം ചെയ്യുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടും തിരുത്താതെ മുന്നോട്ട് പോകുമ്പോഴും, അതേ പക്ഷത്ത് തന്നെ തുടരും എന്ന നിലപാട് എടുക്കുന്നത് വിവേകമല്ലെന്നും വിമര്‍ശകര്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

ഞാന്‍ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഞാന്‍ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ്. കാരണം ഓര്‍മ്മ വെച്ച നാള്‍ തുടങ്ങി ഞാനൊരു ഇടതുപക്ഷക്കാരനാണ്. ചിലപ്പോള്‍ ചില വിയോജിപ്പുകള്‍ പ്രകടിപ്പിക്കും. അത് ആത്മ പരിശോധനയാണ്. ഇടതുപക്ഷം വിട്ട് ഞാന്‍ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ട.

Disagreements with the Left Politics are a self-examination says Writer M Mukundan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

SCROLL FOR NEXT