v D Satheesan 
Kerala

'ആ ചിരി പിന്നെ ചിരിക്കാന്‍ പറ്റിയിട്ടില്ല, ലോകകപ്പിലെ ഇഷ്ട ടീം ഏതെന്ന് പറയില്ല': മനസ്സ് തുറന്ന് മുഖ്യമന്ത്രി

'മുഖ്യമന്ത്രി, ഈ റൊണാള്‍ഡോയുടെ വിഷയം നിങ്ങള്‍ പരിഹരിക്കണം'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: പൂക്കി മുഖ്യമന്ത്രി എന്ന വിളിയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് മനസ്സു തുറന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ആ ചിരി യാദൃശ്ചികമായി സംഭവിച്ചതാണ്. പക്ഷെ ഇപ്പോള്‍ അങ്ങനെ ചിരിക്കാന്‍ സാധിക്കുന്നില്ല. പലരും ആ ചിരി വീണ്ടും ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വീണ്ടും അങ്ങനെ ചിരിക്കാന്‍ പറ്റുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ സാന്ത്വന ഭട്ടാചാര്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി മനസ്സു തുറന്നത്.

അര്‍ജന്റീനന്‍ ജേഴ്‌സി പിന്നിലുള്ള ചിത്രം സംബന്ധിച്ചും വിഡി സതീശന്‍ തുറന്നു പറഞ്ഞു. കേരളത്തില്‍ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നതെന്ന് പറയുക വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞദിവസം ഒരു കല്യാണച്ചടങ്ങില്‍ വെച്ച് ആറുവയസ്സുകാരനായ ഒരു പയ്യന്‍ എന്നെ കാണാന്‍ വന്നിരുന്നു. അവന്‍ പറഞ്ഞു, 'മുഖ്യമന്ത്രി, ഈ റൊണാള്‍ഡോയുടെ വിഷയം പരിഹരിക്കണം'. അവിടെയുണ്ടായിരുന്ന എല്ലാവരും ചിരിച്ചു. ഞാന്‍ അവനോട് പറഞ്ഞു, ഞാന്‍ അത് നോക്കിക്കൊള്ളാമെന്ന്. എന്നാല്‍ അതുകൊണ്ടും തീര്‍ന്നില്ല. ഞാന്‍ കാറിലേക്ക് കയറാന്‍ പോയപ്പോള്‍ അവന്‍ വീണ്ടും അടുത്ത് വന്നിട്ട് പറഞ്ഞു: 'രാഷ്ട്രീയക്കാര്‍ പലതും പറയും. പക്ഷേ ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. നിങ്ങള്‍ ഇത് വളരെ ഗൗരവത്തോടെ തന്നെ എടുക്കണം. അവന്‍ വീണ്ടും പറഞ്ഞു.

തന്റെ പുസ്തക വായനയെക്കുറിച്ചും മുഖ്യമന്ത്രി മനസ്സ് തുറന്നു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ആ പത്തു ദിവസങ്ങളില്‍, വളരെ ശാന്തനായി ഇരുന്ന് രണ്ട് പുസ്തകങ്ങള്‍ വായിക്കുകയായിരുന്നു താനെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇന്നലെ ഫാലി എസ്. നരിമാന്റെ 'ലീഗലി സ്പീക്കിംഗ്: ഇന്‍സൈറ്റ്‌സ് ഫ്രം എ ലൈഫ് ഇന്‍ ലോ' (Legally Speaking: Insights from a Life in Law) എന്ന പുസ്തകം വായിക്കാന്‍ തുടങ്ങി. നല്ലൊരു പുസ്തകമാണത്.

അമിതാവ് ഘോഷിന്റെ 'ദി നട്ട്മെഗ്‌സ് കേഴ്‌സ്' (The Nutmeg's Curse) എന്ന പുസ്തകത്തില്‍ സമുദ്രചരിത്രത്തെക്കുറിച്ച് (maritime history) പരാമര്‍ശിക്കുന്നുണ്ട്. പോര്‍ട്ട് സിറ്റിയെക്കുറിച്ചും മാരിടൈം മിഷനെക്കുറിച്ചും സംസാരിച്ചപ്പോള്‍ ഞാന്‍ അതില്‍ നിന്നും ഉദ്ധരിച്ചിരുന്നു. അമിതാവ് ഘോഷ് അത് ട്വീറ്റ് ചെയ്യുകയും ചെയ്തു.' മുഖ്യമന്ത്രി പറഞ്ഞു.

You love being called Pookie CM?, VD Satheesan responds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്രവുമായി യുഡിഎഫ് സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല'; വിഡി സതീശൻ അഭിമുഖം/ Exclusive

തിരുവനന്തപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇസിജി,ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് ഒഴിവുകൾ

ഡ്യൂട്ടിക്കിടെ വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയ സംഭവം: ഭർത്താവിന്റെ ആരോഗ്യനില വഷളായതിനാലെന്ന് വിശദീകരണം

പഹല്‍ഗാം ആക്രമണം: ഹാഫിസ് സയീദിനെതിരെ ജാമ്യമില്ലാ വാറണ്ട്, അസാന്നിധ്യത്തില്‍ വിചാരണയ്‌ക്കൊരുങ്ങി കോടതി

കൂപ്പുകുത്തി രൂപ, 48 പൈസയുടെ നഷ്ടം, 96 കടന്നു; സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു