വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

'നീ അംബാനിയല്ലേ', എന്നാല്‍ പൊക്കോ...'; ബൈക്കിലെത്തിയ യുവാവിനെ തടഞ്ഞ് സമരാനുകൂലികള്‍ (വീഡിയോ)

പലയിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കേന്ദ്രസര്‍ക്കാരിന് എതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണമാണ്. പലയിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞത് പലയിടത്തും പ്രതിഷേധത്തിനിടയാക്കി. 

കാസര്‍കോട് സമരാനുകൂലികള്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. ബൈക്കിലെത്തിയ യാത്രക്കാരനെ തടയുന്നതിന്റെയും വാക്കു തര്‍ക്കമുണ്ടാകുന്നതിന്റെ വീഡിയോ പുറത്തുവന്നു. ബൈക്ക് തടഞ്ഞുവച്ച പ്രവര്‍ത്തകര്‍, 'നീ പോകേണ്ട' എന്ന് പറയുന്നത് വീഡിയോയില്‍ കാണാം.

 ഇനി ബൈക്കുമായി നിരത്തിലിറങ്ങരുതെന്ന് ഇവര്‍ പറയുന്നു. പെട്രോള്‍ വില വര്‍ധവിന് എതിരെ കൂടിയാണ് തങ്ങള്‍ സമരം നടത്തുന്നതെന്ന് പ്രവര്‍ത്തകര്‍ യുവാവിനോട് പറയുന്നുണ്ട്. എറണാകുളത്ത് നിന്ന വന്ന യുയാവിന്റെ ബൈക്കാണ് തടഞ്ഞുവച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT