പെട്ടിമുടി ഹില്‍ടോപ്പ്‌ 
Kerala

കാമുകിയുടെ അച്ഛന്റെ ഭീഷണി; മലമുകളില്‍ കയറി വിഷം കഴിച്ച് യുവാവ്, രക്ഷകരായി പൊലീസ്

പെണ്‍കുട്ടിയുടെ പിതാവ്, യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഭയന്നുപോയ ഇദ്ദേഹം ശനിയാഴ്ച രാത്രി എട്ടോടെ, വിഷവും വാങ്ങി കൂമ്പന്‍പാറയിലെ 3600 അടി ഉയരത്തിലുള്ള പെട്ടിമുടിമലയില്‍ കയറി

Author : സമകാലിക മലയാളം ഡെസ്ക്



അടിമാലി: കാമുകിയുടെ പിതാവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. ഒറ്റയ്ക്ക് പെട്ടിമുടിമലയുടെ മുകളില്‍കയറി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അടിമാലി സ്വദേശിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. 

ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. എഞ്ചിനിയറിങ് ബിരുദധാരിയായ യുവാവ് വെള്ളത്തൂവല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ്, യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഭയന്നുപോയ ഇദ്ദേഹം ശനിയാഴ്ച രാത്രി എട്ടോടെ, വിഷവും വാങ്ങി കൂമ്പന്‍പാറയിലെ 3600 അടി ഉയരത്തിലുള്ള പെട്ടിമുടിമലയില്‍ കയറി.

വിവരം ഇദ്ദേഹത്തിന്റെ വീട്ടിലും അറിഞ്ഞു. ബന്ധുകള്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. മൊബൈല്‍ ലൊക്കേഷന്‍ പെട്ടിമുടിയിലാണെന്ന് കണ്ടെത്തിയ പൊലീസ്, രാത്രി പത്തോടെ പെട്ടിമുടിയിലെത്തി. ഈ സമയം യുവാവ് അവശനിലയിലായിരുന്നു. ഉടന്‍തന്നെ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചു. അപകടനില തരണംചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT