അസ്കർ 
Kerala

തേങ്ങയിടാൻ കയറി; വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; തേങ്ങയിടാൻ തെങ്ങിൽ കയറിയ യുവാവ് ഷോക്കേറ്റ് വീണു മരിച്ചു. കാപ്പുപറമ്പ് ചാച്ചിപ്പാടൻ അസ്കറാണ് (28) മരിച്ചത്. പാലക്കാട് മണ്ണാർക്കാടാണ് ദാരുണ സംഭവമുണ്ടായത്. വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു.

ശനിയാഴ്ച രാവിലെ കുമഞ്ചേരി ഉമ്മറിന്റെ വീട്ടു വളപ്പിലെ തെങ്ങിൽ തേങ്ങിയിടാൻ കയറിയതായിരുന്നു അസ്കർ. വൈദ്യുത ലൈനിൽ തട്ടിനിൽക്കുന്ന തെങ്ങിൻ പട്ടയിൽ നിന്ന് ഷോക്കേറ്റ് താഴേക്ക്  വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ അസ്കറിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാലരയോടെ മരിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി