കുഴല്‍മന്ദത്ത് കിണറിടിഞ്ഞ് വീണ യുവാവ് മരിച്ചു  ടി വി ദൃശ്യം
Kerala

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍മന്ദത്ത് കിണറിടിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സുരേഷിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് കിണറില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുഴല്‍ മന്ദം സ്വദേശി സുരേഷ്(37) ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സുരേഷിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പൊതുകിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു. ഇതിനിടെ കിണറ്റിന്‍ കരയില്‍ നില്‍ക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം കിണറിനുള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മണ്ണിനടിയലകപ്പെട്ട സുരേഷിനെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജെസിബി ഉള്‍പ്പെടെ കൊണ്ടുവന്ന് മണ്ണ് നീക്കം ചെയ്തായിരുന്നു. രക്ഷാപ്രവര്‍ത്തനം. മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളവും വറ്റിച്ചു. വൈകിട്ടോടെ സുരേഷിനെ കണ്ടെത്തിയെങ്കിലും മരിച്ച നിലയിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ