അബ്ദുള്ള 
Kerala

കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തത്തമംഗലം സ്വദേശി അബ്ദുള്ള (23) ആണ് മരിച്ചത്. കുതിരയോട്ട മത്സരത്തിന് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ശനിയാഴ്ചയാണ് രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തത്തമംഗലത്തെ അങ്ങാടിവേല. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ട മത്സരം നടത്തുന്നത് പതിവാണ്. കുതിരയോട്ട മത്സരത്തില്‍ പങ്കെടുക്കുന്നതിന് പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് അബ്ദുള്ളയ്ക്ക് വീണ് പരിക്കേറ്റത്.

ഇന്നലെയാണ് അപകടം നടന്നത്. ഉടന്‍ തന്നെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്നായിരുന്നു മരണം. പതിവായി കുതിരയോട്ട മത്സരത്തിനായി തമിഴ്‌നാട്ടില്‍ നിന്നാണ് കുതിരകളെ കൊണ്ടുവരാറ്. ഇണക്കം കുറവുള്ള കുതിരയായിരുന്നത് കൊണ്ടാകാം അബ്ദുള്ള വീണത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT