യുവാവ് നടുറോഡിൽ മരിച്ചുകിടക്കുന്നു  ടിവി ദൃശ്യം
Kerala

നടന്നുപോയ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു; നടുറോഡില്‍ ദാരുണാന്ത്യം; വാഹനം കണ്ടെത്താന്‍ തിരച്ചില്‍

ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ് ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ദേശീയപാതയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ് (43) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റോഡിലൂടെ നടന്നുപോകുകയായിരുന്ന വെല്‍ഡിങ് തൊഴിലാളിയായ വിനോദിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട യുവാവ് റോഡില്‍ വെച്ചു തന്നെ മരിച്ചു. യുവാവിനെ ഇടിച്ചു തെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോയി.

പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കല്ലമ്പലം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ കുഴഞ്ഞുവീണു; ചികിത്സാ കിട്ടാതെ മരിച്ചെന്ന് പരാതി; പ്രതിഷേധം

ഇസ്രയേല്‍ - ലെബനൻ സംഘർഷത്തില്‍ വെടിനിര്‍ത്തല്‍, പ്രഖ്യാപനവുമായി ട്രംപ്

SCROLL FOR NEXT