വിനു 
Kerala

കുതിരാന്‍ തുരങ്കത്തില്‍ ബൈക്ക് അപകടം; യുവാവ് മരിച്ചു, 17കാരന്‍ ഗുരുതരാവസ്ഥയില്‍

കുതിരാന്‍ തുരങ്കത്തിനുള്ളിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിനുള്ളിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി സ്വദേശി വിനു(24)വാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എളനാട് സ്വദേശി മിഥുനെ (17) ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ ഇടനാഴി തുരങ്കത്തിന്റെ തൂണില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

പട്ടിക്കാടുനിന്നുള്ള ആംബുലന്‍സിലാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള മിഥുന്‍ ചുവന്നമണ്ണില്‍ പഞ്ചര്‍ കടയിലെ ജീവനക്കാരനാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പാപ്പച്ചന്റെ കൈയ്ക്ക് പരിക്കേറ്റു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

SCROLL FOR NEXT