ലിയോ ജോണ്‍സണ്‍ സ്ക്രീൻഷോട്ട്
Kerala

പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മേഘ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മരിച്ചനിലയില്‍

പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍. മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ലിയോ ജോണ്‍സണ്‍ (29) ആണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. പെരുമ്പാവൂര്‍ ഭജനമഠത്തിനു സമീപമുള്ള മേഘ ആര്‍ക്കേഡിന്റെ മൂന്നാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. വരാന്തയിലെ കൈവരിയില്‍ ഇരുന്നപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ലിയോ തിങ്കളാഴ്ച ഓഫീസിലാണ് താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി