ബൈജു - Thrissur .
Kerala

കുളിമുറിയുടെ ചുമരിടിഞ്ഞ് വീണ് യുവാവ് മരിച്ചു

ഗുരുതരമായി പരിക്കേറ്റ ബൈജുവിനെ ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഡെസ്ക്

ഇരിങ്ങാലക്കുട: കുളിമുറിയുടെ ചുമരിടിഞ്ഞ് വീണ് യുവാവ് മരിച്ചു. ചെമ്മണ്ട നെടുമ്പുള്ളി അയ്യപ്പന്‍ മകന്‍ ബൈജു(49)ആണ് മരിച്ചത്. കാറളം ചെമ്മണ്ടയില്‍ രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ബൈജുവിനെ ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓടിട്ട വീടിന്റെ പുറക് വശത്തുള്ള കുളിമുറിയുടെ ചുമരിടിഞ്ഞാണ് അപകടമുണ്ടായത്. അപകടസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

പരിസരത്തുള്ളവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസിന്റെയും ഫയര്‍ ഫോഴ്സിന്റെയും നേതൃത്വത്തില്‍ ബൈജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തങ്കയാണ് അമ്മ. മിനി ഭാര്യയും നിബിന്‍, നന്ദന എന്നിവര്‍ മക്കളുമാണ്. കാട്ടൂര്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Kerala news: Young man in Thrissur dies by bathroom wall fall against him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

വയറിളക്കം മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

സന്ദീപ് പ്രദീപ് നായകനായെത്തുന്ന 'കോസ്മിക് സാംസൺ' ചിത്രീകരണം പൂർത്തിയായി

ഒറ്റമാസം കൊണ്ട് മുടി തഴച്ചു വളരും, ഒരു 'ഹെൽത്തി ലഡു' റെസിപ്പി നോക്കിയാലോ?

SCROLL FOR NEXT