Thooval Waterfalls - ഇടുക്കി തൂവല്‍ വെള്ളചാട്ടത്തില്‍ അകപ്പെട്ട വിനോദ സഞ്ചാരി Video
Kerala

സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണു, നാട്ടുകാരുടെ ഇടപെടലില്‍ യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍ - വിഡിയോ

തമിഴ്‌നാട് മധുര സ്വദേശിയായ സഞ്ചാരി ശനിയാഴ്ച വൈകീട്ടാണ് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി തൂവല്‍ വെള്ളചാട്ടത്തില്‍ അകപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി (Young man falls into Thooval Waterfalls) നാട്ടുകാര്‍. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് തമിഴ്‌നാട് മധുര സ്വദേശിയായ സഞ്ചാരി അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം.

മധുരയില്‍ നിന്നും നാലംഗ സംഘത്തിനൊപ്പമാണ് അപടത്തില്‍പ്പെട്ട യുവാവ് ഇടുക്കിയിലെത്തിയത്. കാല്‍ വഴുതി വെള്ള ചാട്ടത്തിലേയ്ക്ക് പതിച്ച സഞ്ചാരി ഒഴുക്കിപ്പെട്ട് മുന്നോട്ട് പൊയെങ്കിലും പാറയിടുക്കില്‍ തങ്ങി നില്‍ക്കുകയയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ വടം ഉപയോഗിച്ച് യുവാവിനെ രക്ഷപെടുത്തുകയായിരുന്നു.

സ്ഥിരം അപകടമേഖലയാണ് ഇടുക്കിയിലെ തൂവല്‍ വെള്ളച്ചാട്ടം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12 പേര്‍ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. നിരവധി സഞ്ചാരികള്‍ എത്തുന്ന വെള്ളച്ചാട്ടമാണെങ്കിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് അപ്പുറത്ത് മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ മേഖലയില്‍ ഒരുക്കിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT