പ്രതീകാത്മക ചിത്രം 
Kerala

ചീട്ടുകളിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഭയന്നോടി; യുവാവ് വീണു മരിച്ചു  

ചീട്ടുകളി സംഘത്തിലെ നാല് പേരിൽ വിനോദ് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ചീട്ടുകളിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് വീണു മരിച്ചു. 43കാരനായ വിനോദ് എന്നയാളാണ് മരിച്ചത്. കൈപ്പട്ടൂർ നരിയാപുരം ഇണ്ടിളയപ്പൻ ക്ഷേത്രത്തിനു സമീപമുള്ള പുരയിടത്തിൽ ചീട്ടുകളിക്കുകയായിരുന്നു യുവാവ് സംഘവും. 

നാല് പേരടങ്ങിയ സംഘത്തിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് സമീപവാസിയാണ് റബർ തോട്ടത്തിൽ വിനോദിനെ അബോധാവസ്ഥയിൽ കാണുന്നത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

ചീട്ടുകളി സംഘത്തിലെ നാല് പേരിൽ വിനോദ് ഉണ്ടായിരുന്നില്ലെന്നും പൊലീസിനെ കണ്ട് ഭയന്നോടിയതല്ലെന്നുമാണ് പത്തനംതിട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ ജി സിനിൽ പറഞ്ഞത്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ജാമ്യത്തിൽ വിട്ടെന്നും മറ്റു രണ്ടുപേരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പ്: ട്രീസ ജോളി-ഗായത്രി സഖ്യം പ്രീ-ക്വാര്‍ട്ടറില്‍, ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ മുന്നറിയിപ്പ്; തീരദേശത്ത് റെഡ് അലർട്ട്

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി 'മാറി'; പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ തീപിടിത്തം, 9 പേര്‍ മരിച്ചു; എസി പൊട്ടിത്തെറിച്ചെന്ന് സംശയം