കൊച്ചിയിൽ 'തീ തുപ്പുന്ന' ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം സ്ക്രീൻഷോട്ട്
Kerala

കൊച്ചിയിൽ 'തീ തുപ്പുന്ന' ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം; കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്

മോട്ടോർ വാഹനവകുപ്പ് ഇയാൾക്കെതിരെ കേസ് എടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടുറോഡിൽ ബൈക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം. ഇടപ്പള്ളി - കളമശേരി റോഡിൽ തീ തുപ്പുന്ന ബൈക്കുമായി കറങ്ങി നടന്ന തിരുവനന്തപുരം സ്വ​ദേശിയോട് ഹാജരാകാൻ നിർദേശം നൽകി മോട്ടോർ വാഹനവകുപ്പ്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കിരൺ ജ്യോതി എന്ന യുവാവ് സൈലൻസർ രൂപമാറ്റം വരുത്തിയ ബൈക്കുമായി ന​ഗരത്തിൽ കറങ്ങി നടന്നത്.

ബൈക്കിന് പുറകേ പോയ കാർ യാത്രികർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സംഭവ ദിവസം വാഹനം ഓടിച്ചിരുന്നത് താനാണെന്ന് യുവാവ് സമ്മതിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബൈക്ക് എറണാകുളത്തുള്ള സുഹൃത്തിനെ ഏൽപ്പിച്ചിരിക്കുകയാണെന്നും യുവാവ് പറഞ്ഞു. അനധികൃതമായി ബൈക്ക് രൂപമാറ്റം വരുത്തുകയും സൈലന്‍സറുകള്‍ മാറ്റി പകരം അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് ഇയാൾക്കെതിരെ കേസ് എടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ