Shijo 
Kerala

ആടുകളെ മേയ്ക്കാൻ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ : പീച്ചി മയിലാട്ടുംപാറയിൽ ആടുകളെ തീറ്റാൻ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തോട്ടുങ്കര പുത്തൻപുരയിൽ ഷാജിയുടെയും സാലിയുടെയും മകൻ ഷിജോ (36) ആണ് മരിച്ചത്. അവിവാഹിതനാണ്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ്.

ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആടുകളെ മേയ്ക്കാനായി മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയതാണ്. സന്ധ്യ കഴിഞ്ഞിട്ടും കാണാതായതോടെ നാട്ടുകാർ അന്വേഷിച്ച് കാടിനുള്ളിലേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു. രോഷാകുലരായ ആളുകൾ വനംവകുപ്പിന്റെ വാഹനം തടയാൻ ശ്രമിച്ചത് ചെറിയ സംഘർഷത്തിനിടയാക്കി. ഷിജോയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്.

A young man who went to feed his sheep in Mayilattumpara, Peechi, was trampled to death by a wild elephant.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തന്ത്രപ്രധാനമണ്ഡലങ്ങളില്‍ നാലാമതും സര്‍വെ; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

'രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണ, സ്വതന്ത്ര സ്ഥാനാര്‍ഥിയായാലും വിജയം ഉറപ്പ്'; പാലക്കാട് മത്സരിച്ചേക്കും

പണം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ജോലിയില്‍ ഉയര്‍ച്ച, പുതിയ അവസരങ്ങള്‍

ജനകീയ സമരം വിജയം കണ്ടു; കുമ്പള ആരിക്കാടി ടോള്‍ പ്ലാസ നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം

SCROLL FOR NEXT