സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌ 
Kerala

സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി, വൈദ്യുതി ലൈനില്‍ തൊട്ട് തെറിച്ചുവീണു; യുവാവ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ 

ചാലക്കുടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ട്രാന്‍സ്‌ഫോര്‍മറില്‍ കയറി വൈദ്യുതി ലൈനില്‍ തൊട്ടതിന് പിന്നാലെ തെറിച്ചുവീണ ചാലക്കുടി സ്വദേശി ഷാജിക്ക് പരിക്കേറ്റു. ഷാജിയെ ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ തല പൊട്ടി അബോധാവസ്ഥയിലായ യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

ഇന്ന് രാവിലെയാണ് സംഭവം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മദ്യലഹരിയില്‍ യുവാവ് പ്രശ്‌നം ഉണ്ടാക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇവിടെ വച്ച് ഇറങ്ങിയോടിയ ഷാജി, തൊട്ടടുത്തുള്ള ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഓടി കയറുകയായിരുന്നു. 

ഉടന്‍ തന്നെ കെഎസ്ഇബിയില്‍ വിളിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ യുവാവ് വൈദ്യുതി ലൈനില്‍ തൊടുകയായിരുന്നു. ഉടന്‍ തന്നെ തെറിച്ചുവീണ യുവാവിന് 15 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റാണ് ഷാജി അബോധാവസ്ഥയിലായത്. ഉടന്‍ തന്നെ ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !