പെരുമ്പാവൂര്‍ നഗരത്തിലും കോലഞ്ചേരിയിലും നഗ്നനായി ബൈക്കില്‍ യുവാവിന്റെ യാത്ര പ്രതീകാത്മക ചിത്രം
Kerala

പെരുമ്പാവൂരില്‍ നഗ്നനായി യുവാവിന്റെ ബൈക്ക് യാത്ര; ചങ്ങലയില്‍ തൂക്കിയിട്ടിരുന്ന വിളക്ക് പൊട്ടിച്ചെടുത്ത് പത്രവിതരണക്കാരന് നേരെ ആക്രമണ ശ്രമം

പെരുമ്പാവൂര്‍ നഗരത്തിലും കോലഞ്ചേരിയിലും നഗ്നനായി ബൈക്കില്‍ യുവാവിന്റെ യാത്ര

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരുമ്പാവൂര്‍ നഗരത്തിലും കോലഞ്ചേരിയിലും നഗ്നനായി ബൈക്കില്‍ യുവാവിന്റെ യാത്ര. ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് പെരുമ്പാവൂരില്‍ എഎം റോഡിലൂടെ ആലുവ ഭാഗത്തേക്ക് യുവാവ് ബൈക്ക് ഓടിച്ച് പോയത്. പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികരാണ് ദൃശ്യം പകര്‍ത്തിയത്. കോലഞ്ചേരിയിലും ഇതേ യുവാവ് തന്നെയാണ് നഗ്നനായി ബൈക്ക് ഓടിച്ചതെന്നാണ് കരുതുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുലര്‍ച്ചെ പത്താംമൈല്‍ കുരിശുപള്ളിയില്‍ പത്ര വിതരണക്കാരന് നേരെ യുവാവിന്റെ ആക്രമണമുണ്ടായി. ചങ്ങലയില്‍ തൂക്കിയിട്ടിരുന്ന വിളക്ക് പൊട്ടിച്ചെടുത്തായിരുന്നു ആക്രമണം.ബഹളം വച്ചതോടെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും സ്‌കൂട്ടറുമായി അക്രമി സ്ഥലം വിട്ടു. നഗ്നത മറയ്ക്കാന്‍ സമീപത്തെ ഫ്‌ളെക്‌സ് ബോര്‍ഡ് അഴിച്ചെടുത്ത് അരയില്‍ ചുറ്റിയിരുന്നു. പത്ര വിതരണക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കൂത്താട്ടുകുളത്തിനും തൊടുപുഴയ്ക്കും മധ്യേ മാറികയിലെ വീട്ടില്‍ നിന്ന് പൊലീസ് സ്‌കൂട്ടര്‍ കണ്ടെടുത്തു. യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് മനോവിഭ്രാന്തിയുണ്ടെന്ന സൂചനയാണ് വീട്ടുകാരില്‍ നിന്ന് പൊലീസിന് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT