ജി ഹരിലാൽ 
Kerala

ഒറ്റയ്ക്ക് താമസം, യുവകവി വീടിനുള്ളിൽ മരിച്ച നിലയിൽ

കതക് ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: യുവകവിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുവിനാൽ ഐക്കര വീട്ടിൽ ജി ഹരിലാൽ(43) ആണ് മരിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഫോൺ വിളിച്ചപ്പോൾ കിട്ടാതിരുന്നതോടെ നാട്ടുകാർ ചേർന്ന് കതക് ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

വള്ളികുന്നം മഠത്തിലയ്യത്ത് ജങ്ഷനു സമീപം കളീക്കൽ തെക്കതിൽ വീട്ടിലാണ് ഹരിലാൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഫോൺ എടുക്കാത്തതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തം​ഗത്തെ അറിയിക്കുകയായിരുന്നു. തുടർന്ന്  വീട്ടിലെത്തി പരിശോധിച്ചപ്പോൾ കതക് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തി. 

കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോൾ സോഫയിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹരിലാൽ കരൾ രോ​ഗ ബാധിതനായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബി​ഗ് ബോസ് ടെലിവിഷൻ ഷോയിൽ ബോസിൽ പരീക്കുട്ടി പാടിയ ഒരു കിളിയായിരുന്നെങ്കിൽ ഞാൻ എന്ന കവിത എഴുതിയത് ഹരിലാൽ ആയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവിവാഹിതനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിജി പ്രതിസന്ധി: അവശ്യവസ്തു നിയമം ഏര്‍പ്പെടുത്തി കേന്ദ്രം; ഗാര്‍ഹിക, വാഹനമേഖലകള്‍ക്ക് മുന്‍ഗണന

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കര്‍ശന നടപടി: പരിശോധനയ്ക്ക് സ്‌ക്വാഡുകള്‍

'വിജയ്‌യും മനുഷ്യനാണ്, അവരുടെ ജീവിതമാണ്; നാട്ടുകാര്‍ക്കെന്ത് കാര്യം?'; താരങ്ങളെ പിന്തുണച്ച് ഖുശ്ബു

യുവതിയെ ഭീഷണിപ്പെടുത്തി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷന്‍

'ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ്'; തൃശൂരില്‍ ടി എന്‍ പ്രതാപനെതിരെ പോസ്റ്റര്‍

SCROLL FOR NEXT