snake bite Pinterest
Kerala

ഇഴഞ്ഞെത്തും ഭീതി, വീണ്ടും മരണം; പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം; തിരുവനന്തപുരത്ത് ആശ വർക്കർക്കും കടിയേറ്റു

സംസ്ഥാനത്ത് പാമ്പു കടിയേറ്റുള്ള അപകടങ്ങൾ തുടർക്കഥയാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കായംകുളത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സെലീന (42) യാണ് മരിച്ചത്. വീട്ടു പരിസരത്തു നിന്നാണ് യുവതിയ്ക്കു പാമ്പിന്റെ കടിയേറ്റത്.

തിരുവനന്തപുരത്ത് ആശാ വർക്കർക്കും പാമ്പിന്റെ കടിയേറ്റു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വർക്കല ചരുവിള വീട്ടിൽ ഷംനയ്ക്കാണ് കടിയേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യനില തൃപ്തികരമെന്നു ബന്ധുക്കൾ വ്യക്തമാക്കി.

ജില്ലയിൽ ഇന്ന് ഒരു വിദ്യാർഥിനിയ്ക്കും പാമ്പിന്റെ കടിയേറ്റിരുന്നു. പോത്തന്‍കോടാണ് സംഭവം. വേങ്ങോട് സ്വദേശി ദുര്‍ഗ (18)യ്ക്കാണ് കടിയേറ്റത്.

അമ്മൂമ്മയുടെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വേങ്ങോടു വച്ചാണ് ദുര്‍ഗയ്ക്കു പാമ്പിന്റെ കടിയേറ്റത്. ഇന്ന് വൈകീട്ടാണ് സംഭവം. ഇടവഴിയില്‍ വച്ച് ഇടതു കാലിലെ വിരലിലാണ് കടിയേറ്റത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ്.

young woman dies after snake bite

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ന് 'ഇരുട്ടത് ഇരിക്കേണ്ട'; രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല

വനിത ഏഷ്യ കപ്പില്‍ ഇന്ത്യക്ക് എട്ടാം കിരീടം; ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തത് 72 റണ്‍സിന്

Weekly horoscope (September 13- September 19, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

കൂടുതല്‍ റിട്ടേണ്‍ നേടാം, സേവിങ്‌സ് അക്കൗണ്ടിനെ ഇങ്ങനെ മാറ്റാം; കിടിലന്‍ ബാങ്ക് ഫീച്ചര്‍

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിന് മര്‍കസില്‍ ഉജ്ജ്വല വരവേല്‍പ്പ്, കാന്തപുരവുമായി കൂടിക്കാഴ്ച