കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം വീഡിയോ ദൃശ്യം
Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം; അമ്മയും കുഞ്ഞും സുരക്ഷിതര്‍; വീഡിയോ

പേരാമംഗലം പൊലിസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടനെ ബസ് ഡ്രൈവര്‍ തൊട്ടടുത്ത അമല ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസിലാണ് മലപ്പുറം തിരുനാവായ സ്വദേശിനിയായ യുവതി പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി പ്രസവം എടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അങ്കമാലിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് പോകുകയായിരുന്നു ബസ്. പേരാമംഗലം പൊലിസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടനെ ബസ് ഡ്രൈവര്‍ തൊട്ടടുത്ത അമല ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറും നഴ്‌സും ബസില്‍ കയറിയ സമയത്ത് പ്രസവം നടക്കാനിരിക്കുകയായിരുന്നു. അങ്ങനെയാണ് ബസില്‍ നിന്നുതന്നെ പ്രസവം എടുത്തത്. അതിനുപിന്നാലെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. യുവതി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയിരിക്കുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം

പ്രതിസന്ധി സമയത്ത് ബസ് തിരിച്ച് ആശുപത്രിയിലെത്തിച്ച ബസ് ഡ്രൈവറുടെ നടപടിയെ യാത്രക്കാരും അഭിനന്ദിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT