സൂര്യ theft 
Kerala

പ്രശ്ന പരിഹാരത്തിന് പൂജാരിയുടെ വീട്ടിൽ ഇടക്കിടെ വരും; 12 ലക്ഷത്തിന്റെ സ്വർണാഭരണം അടിച്ചു മാറ്റി; ആർഭാട ജീവിതം; യുവതി ഒടുവിൽ കുടുങ്ങി

26കാരിയെ അറസ്റ്റ് ചെയ്ത് തൃശൂർ റൂറൽ പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് ആയിരുന്നു സംഭവം. പൂജാരിയുടെ വീട്ടിലെ ബെഡ്റൂമിലെ അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വില വരുന്നതുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായി ഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ അടിച്ചുമാറ്റിയത്.

മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിറ്റു. കിട്ടിയ പണം കൊണ്ട് പ്രതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിൽ ആയിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്.

കൊടകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി സ്കറിയ, സബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ്, സുരേഷ് ഇഎ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷീബ അശോകൻ, ഷൈജി കെ ആന്റണി, ആഷ്ലിൻ ജോൺ, ജിഎസ് സിപിഒ ഡെനിൻ കെജെ, അഭിലാഷ് എംഎം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

young woman theft gold jewelery worth 12 lakhs, thrissur police arrest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപിറ്റല്‍' തവിടുപൊടി, സൂപ്പറായി 'കിങ്‌സ്'; ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

വിദേശ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ക്രിസ്ത്യന്‍ മിഷനറിമാര്‍ പണം പിന്‍വലിച്ചു; ഇഡി അന്വേഷണം മാവോയിസ്റ്റ് മേഖലകളിലേക്ക്

വടക്കുംനാഥന്റെ നെയ്മല ഇടിയുന്നത് ദുശ്ശഃകുനമോ? അറിയാം നെയ്മലയുടെ ഐതിഹ്യവും വിശ്വാസവും

ഇപ്പോള്‍ വരുമെന്ന് കരുതി വീട്ടില്‍ കാത്തിരുന്ന് കെജരിവാള്‍; കാണാതെ 'മുങ്ങി'; ബിജെപയില്‍ ലയിച്ചതായി എംപിമാര്‍

'എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാര്‍'; അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി പറഞ്ഞത്

SCROLL FOR NEXT