പ്രതീകാത്മക ചിത്രം 
Kerala

കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി യുവതിയെ ബലാത്സംഗം ചെയ്തു, ബഹളം വച്ചപ്പോള്‍ ഇറങ്ങി ഓടി, പ്രതിക്കായി തിരച്ചില്‍

യുവതികള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലിലെ ഒരു മറിയില്‍ തനിച്ചാണ് ഈ യുവതി താമസിച്ചിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തു. ഐടി ജീവനക്കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ കേസെടുത്ത കഴക്കൂട്ടം പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

യുവതികള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലിലെ ഒരു മറിയില്‍ തനിച്ചാണ് ഈ യുവതി താമസിച്ചിരുന്നത്. മുറിക്കുള്ളില്‍ അതിക്രമിച്ച് കയറിയാണ് പ്രതി യുവതിയെ ബലാത്സംഗം ചെയ്തത്. ഞെട്ടി ഉണര്‍ന്ന ശേഷം പ്രതിയെ പെണ്‍കുട്ടി തള്ളി മാറ്റുകയായിരുന്നു. പിന്നാലെ ഇയാള്‍ ഇറങ്ങി ഓടിയെന്നും പരാതിയില്‍ പറയുന്നു.

രാവിലെ ഹോസ്റ്റല്‍ നടത്തിപ്പുകാരോട് യുവതി വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പൊലീസ് കേസെടുക്കുകയായിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

Young woman was raped in a hostel in Kazhakoottham

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT