യുവതിയുടെ മൃതദേഹം കണ്ടെത്തിയ കാർ 
Kerala

ആലുവയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം

ഐശ്വര്യ നഗറില്‍ താമസിച്ചിരുന്ന അനില തോമസ് എന്ന യുവതിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സൂചിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: എറണാകുളം ആലുവയില്‍ കാറിനുള്ളില്‍ യുവതി മരിച്ച നിലയില്‍. ചൂര്‍ണിക്കരയിലെ ഫ്‌ലാറ്റിന് സമീപം നിര്‍ത്തിയിട്ട കാറിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐശ്വര്യ നഗറില്‍ താമസിച്ചിരുന്ന അനില തോമസ് എന്ന യുവതിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സൂചിപ്പിച്ചു.

ഫ്‌ലാറ്റിന് സമീപം കുട്ടികള്‍ കളിക്കുന്നതിനിടെയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെടുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് നാലഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. കാര്‍ കുറച്ചുകാലമായി അവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്ന് നാട്ടുകാര് പറയുന്നു.

വൈകീട്ട് അഞ്ചുമണിയോടെയാണ് കുട്ടികള്‍ കാറിലെ മൃതദേഹം കാണുന്നത്. കാറിലെ പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം. മരണകാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി വരികയാണ്.

Young woman's body found inside parked car

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

22 പന്തിൽ 57, 35 പന്തിൽ 50... 'ഓപ്പണർ സഞ്ജു'!

കിടിലം അഭിഷേക്!!! 30 പന്തില്‍ 'റെക്കോര്‍ഡ്' സെഞ്ച്വറി, പറത്തിയത് 11 സിക്‌സ്, 9 ഫോര്‍

ടോമിന്‍ തച്ചങ്കരിക്ക് തടവു ശിക്ഷ, ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍, എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സ് ചെയര്‍മാനായി തുടരും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കത്തിക്കയറി അഭിഷേക്; 16 പന്തില്‍ 52 റണ്‍സ്!