കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം; പ്രതിമാസം 5000 രൂപ വീതം; 9.96 കോടി അനുവദിച്ചു

അര്‍ഹരായ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്കാണ് ധനസഹായം ലഭിക്കുക
CM VD Satheesan
മുഖ്യമന്ത്രി വി ഡി സതീശൻഫയൽ
Edited By:
Updated on
1 min read

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കരുതലുമായി സര്‍ക്കാര്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 9.96 കോടി അനുവദിച്ചു.

CM VD Satheesan
കെ ലക്ഷ്മണ, കെജി പ്രേംശങ്കര്‍ ഐപിഎസില്‍ നിന്ന് ജയിലില്‍ എത്തിയവരില്‍ തച്ചങ്കരി മൂന്നാമന്‍; അഴിമതിക്കേസില്‍ ആദ്യം

കോവിഡ് മൂലം കുടുംബനാഥന്‍ അല്ലെങ്കില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 5,000 രൂപ വീതം നല്‍കുന്ന പദ്ധതിയിലേക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

അര്‍ഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തും. അര്‍ഹരായ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ( ബിപിഎല്‍) കുടുംബങ്ങള്‍ക്ക് തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്കാണ് ഈ ധനസഹായം ലഭിക്കുക.

CM VD Satheesan
ബി അശോകിനും എന്‍ പ്രശാന്തിനും മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ അധിക ചുമതല; കിഫ്ബിക്ക് പുതിയ സിഇഒ
CM VD Satheesan
യൂത്ത് ലീഗിലെ വിഭാഗീയ നീക്കങ്ങൾക്ക് ‘പാണക്കാട് ഫോർമുല’; മുഈനലി തങ്ങൾ പ്രസിഡന്റായേക്കും
CM VD Satheesan
'പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍'
Summary

Financial assistance for families of COVID-19 victims; ₹9.96 crore sanctioned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com