Ameer 
Kerala

കുടുംബ വഴക്ക്; മലപ്പുറത്ത് ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു

സഹോദരന്‍ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വഴക്കിനെത്തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂരിലാണ് സംഭവം. പള്ളിമുക്ക് സ്വദേശി അമീര്‍ (26 ) ആണ് മരിച്ചത്.

സംഭവത്തില്‍ സഹോദരന്‍ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം ഉണ്ടായതെന്ന് പൊലീസ് സൂചിപ്പിച്ചു.

പുലര്‍ച്ചെ 5 മണിയോടെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം ജുനൈദ് ബൈക്കില്‍ കത്തിയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

വീട്ടിലെ കറിക്കത്തി കൊണ്ടാണ് ആക്രമിച്ചതെന്ന് ജുനൈദ് പറഞ്ഞു. സഹോദരങ്ങള്‍ തമ്മില്‍ കുടുംബവഴക്കിനു പുറനെ, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും തര്‍ക്കം നിലനിന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

A younger brother stabbed his elder brother to death following a fight.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പുലാവ് ഇല്ല; ശബരിമലയില്‍ അന്നദാനമായി പപ്പടവും പായസവും അടക്കം കേരള സദ്യ

ജി സുധാകരന്‍ നാളെ ആശുപത്രി വിടും; സന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്ന് അഭ്യര്‍ഥന; ആറാഴ്ച പൂര്‍ണ വിശ്രമം

ബി.ഫാം പ്രവേശനം:  അപാകതകൾ പരിഹരിക്കാൻ അവസരം

പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചെടുക്കാൻ അവസരമൊരുക്കി ഖത്തർ

ഇന്ത്യ പരമ്പര കൈവിടുമോ? രണ്ട് വിക്കറ്റുകള്‍ നഷ്ടം, ജയം 522 റണ്‍സ് അകലെ

SCROLL FOR NEXT