തിരുവല്ലയിലുണ്ടായ അടിപിടി/ സിസിടിവി ദൃശ്യം 
Kerala

സ്ത്രീകളെ തുറിച്ചു നോക്കി; തിരുവല്ലയില്‍ ഹോട്ടലിന് മുന്നില്‍ പൊരിഞ്ഞ അടി

കാപ്പാ കേസ് പ്രതി സാജോ ജോസഫും, പെണ്‍വാണിഭ കേസില്‍ മുമ്പ് പ്രതിയായിട്ടുള്ള യുവതിയും അടിപിടി സംഘത്തിലുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവല്ല രാമന്‍ചിറയില്‍ ഹോട്ടലിന് മുന്നില്‍ കൂട്ടയടി. രാമന്‍ചിറ ഉല്ലാസ് ഹോട്ടലിന് മുമ്പിലായിരുന്നു അക്രമം. സ്ത്രീകളെ തുറിച്ചു നോക്കി എന്നാരോപിച്ചായിരുന്നു അടി. 

കാപ്പാ കേസ് പ്രതി സാജോ ജോസഫും പെണ്‍വാണിഭ കേസില്‍ മുമ്പ് പ്രതിയായിട്ടുള്ള യുവതിയും അടിപിടി സംഘത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. 

തിരുവല്ല രാമന്‍ചിറ സ്വദേശികളായ ഏഴു പേര്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം കാറില്‍ ആറുപേര്‍ ഹോട്ടലിലെത്തി. ഇതില്‍ മൂന്നുപേര്‍ സ്ത്രീകളായിരുന്നു. 

സ്ത്രീകള്‍ ഹോട്ടലിലെത്തിയപ്പോള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാക്കള്‍ തുറിച്ചു നോക്കിയെന്നാണ് ആക്ഷേപം. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. അപ്പോള്‍ പുറത്തിറങ്ങിയപ്പോള്‍ കാണിച്ചു തരാമെന്ന് സ്ത്രീകളടങ്ങിയ സംഘം ഭീഷണിപ്പെടുത്തി. 

യുവാക്കള്‍ ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങിയപ്പോള്‍, പുറത്തു കാത്തുനിന്ന സ്ത്രീകള്‍ അടങ്ങിയ സംഘം യുവാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം മര്‍ദ്ദിച്ചു. ഒടുവില്‍ യുവാക്കള്‍ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഇതില്‍ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

വാട്‌സ്ആപ്പ് വെബില്‍ 'കോള്‍ ലിങ്ക്' പരീക്ഷണം; ഗ്രൂപ്പ് വോയ്സ്, വിഡിയോ കോളുകള്‍ വിളിക്കാം, അപ്‌ഡേറ്റ്

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

SCROLL FOR NEXT