പ്രതീകാത്മക ചിത്രം 
Kerala

ഗോവയില്‍ വച്ച് പരിചയം; സാമൂഹിക മാധ്യമം വഴി സൗഹൃദം പുതുക്കി; 6 ലക്ഷം തട്ടി; യുവാവ് അറസ്റ്റില്‍

തപാല്‍ വകുപ്പില്‍ ജോലിചെയ്യുന്ന കൊടുമ്പ് സ്വദേശിനിയാണ് പരാതിക്കാരി.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  യുവതിയെ വിവാഹവാഗ്ദാനം നല്‍കി ആറ് ലക്ഷം രൂപ തട്ടിയെടുത്തുന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പാരിപ്പള്ളി സ്വദേശി അനന്തുവിനെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബംഗളൂരുവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.  

തപാല്‍ വകുപ്പില്‍ ജോലിചെയ്യുന്ന കൊടുമ്പ് സ്വദേശിനിയാണ് പരാതിക്കാരി. ഗോവയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. സമൂഹികമാധ്യമം വഴി സൗഹൃദം തുടര്‍ന്നു. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് 2020 ഡിസംബര്‍ മുതല്‍ കഴിഞ്ഞ മേയ് വരെയുള്ള കാലയളവില്‍ ആറുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതി സൗത്ത് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നാലെ അനന്തു ഒളിവില്‍ പോയി. ഇയാളെ പിടികൂടാന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസിറക്കിയിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ബെംഗളുരു വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് സൗത്ത് പൊലീസിന് കൈമാറുകയായിരുന്നു. അനന്തുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സൗത്ത് ഇന്‍സ്പക്ടര്‍ ടി.ഷിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

'ബാഷ', 'അണ്ണാമലൈ' തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ, സം​ഗീത സംവിധായകൻ ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം

ക്രൂയിസ് കണ്‍ട്രോള്‍, ക്ലച്ച് ഉപയോഗിക്കാതെ ഗിയര്‍ മാറാം; ഹീറോ എക്‌സ്ട്രീ 250ആര്‍ 2026 വിപണിയില്‍

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ