യുവാക്കളെ ആക്രമിക്കുന്നു/ സിസിടിവി ദൃശ്യം 
Kerala

കാറില്‍ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്തു; നടുറോഡില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ആലുവയില്‍ യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനമേറ്റു. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്. 


കാറില്‍ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കല്ലും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.
 

ഓട്ടോറിക്ഷ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു മര്‍ദ്ദനം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. 

മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മര്‍ദ്ദനമേറ്റ യുവാക്കള്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം