അനന്തു കൃഷ്ണ 
Kerala

ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല, ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണി, യുവാവ് ജീവനൊടുക്കി

പണം കൊടുക്കാനുണ്ടെന്ന പേരിൽ അനന്തു നിരന്തരം ഭീഷണി നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചൂതാട്ട മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലെ ലോട്ടറിക്കട ജീവനക്കാരനായ അനന്തു കൃഷ്ണനാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്.

അനന്തുവിന് എഴുത്ത് ലോട്ടറി ചൂതാട്ട മാഫിയയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് സംശയം. പണം കൊടുക്കാനുണ്ടെന്ന പേരിൽ അനന്തു നിരന്തരം ഭീഷണി നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു. സുഹൃത്തുക്കളോട് അനന്തു ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്ന് പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നു.

അനന്തുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. 'അമ്മ എന്നോട് ക്ഷമിക്കണം. അച്ഛാ എല്ലാവരെയും നോക്കണെ. ഇവിടെ ജീവിക്കാർ ആവുന്നില്ല. മറ്റൊരു ജന്മത്തിൽ നമുക്ക് എല്ലാവർക്കും ജീവിക്കാം' എന്നാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു: ചരിത്ര സ്മാരകം ഇനി അഡ്വഞ്ചർ ടൂറിസം കേന്ദ്രമാകും

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്‍വദേവ് അയോ​ഗ്യൻ (വിഡിയോ)

'ഒന്നാം രാഗം പാടി' അക്കാദമിയുടെ സാരഥ്യത്തിലേക്ക്; ഇത് വെറുമൊരു വേദിയല്ല, സാംസ്കാരിക കർത്തവ്യം: ജി വേണുഗോപാൽ ചുമതലയേറ്റു