രാജ്കുമാര്‍  
Kerala

വശീകരിച്ച് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊല്ലം ഓച്ചിറ ആലുംപീടിക സ്വദേശി രാജ്കുമാര്‍ ആണ് പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കൊല്ലം ഓച്ചിറ ആലുംപീടിക സ്വദേശി രാജ്കുമാര്‍ ആണ് പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആണ് അറസ്റ്റിലായ രാജ്കുമാര്‍. പതിമൂന്നുകാരിയെ വശീകരിച്ച് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് പോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

പെണ്‍കുട്ടിയുടെ പരാതിയില്‍ ഓച്ചിറ പൊലീസ് പോക്‌സോ കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

13 കാരിയെ ഫോണിലൂടെയും മറ്റും വശീകരിച്ച് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയിലുള്ളത്. ഓച്ചിറ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ നിയാസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT