എംഎ ഷഹനാസ് 
Kerala

'വ്യാജ പേരില്‍ ഐഡി കാര്‍ഡുകള്‍, വിദേശയാത്ര കള്ളപ്പണ ഇടപാടിനോ?'; എംഎ ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് എംഎ ഷഹനാസ് കള്ളപ്പണ ഇടപാട് നടത്തുന്നതായി സംശയമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. കാസര്‍കോട് സ്വദേശിയും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുമായ നിയാസ് മലബാറിയാണ് പരാതിക്കാരന്‍. വിഷയവുമായി ബന്ധപ്പെട്ട തെളിവുകളടക്കം സംസ്ഥാന പൊലീസ് മേധിക്ക് പരാതി നല്‍കിയതായി നിയാസ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.

വ്യാജ പേരില്‍ ഷഹനാസ് പല ഐഡി കാര്‍ഡുകളും കൈവശം സൂക്ഷിക്കുന്നുണ്ടെന്നും പതിവായി വിദേശ യാത്ര നടത്തുന്നതായും നിയാസ് പരാതിയില്‍ ആരോപിക്കുന്നു. ചെറിയൊരു പബ്ലിക്കേഷന്‍ സ്ഥാപനം നടത്തുന്ന ഷഹനാസ് എങ്ങനെയാണ് ഇത്രയധികം വിദേശയാത്രകള്‍ നടത്തുന്നതെന്നും ഇതിനുപിന്നില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു.

ഷഹനാസ് വിദേശയാത്രകളുടെ മറവില്‍ കള്ളപ്പണ ഇടപാട് നടത്തുന്നുവെന്ന് സംശയമുണ്ടെന്നാണ് പ്രധാന ആരോപണം. പല പേരുകളിലുള്ള ഐഡി കാര്‍ഡുകളുടെ നമ്പറുകളും വിശദാംശങ്ങളും സഹിതമാണ് നിയാസ് മലബാറി പരാതി നല്‍കിയത്. ഈ പരാതിയില്‍ അന്വേഷണം നടത്തുന്നതിനായി കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതായി ഡിജിപിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പും നിയാസ് മലബാറി പറഞ്ഞു.

Youth Congress leader MA Shahnas accused of using fake IDs for foreign travel and money laundering. Complaint filed with DGP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം’; ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

IPL 2026: ദൈവത്തിന്റെ പോരാളികളെ തകർക്കാൻ കൊൽക്കത്തയ്ക്ക് കഴിയുമോ?

'മെല്ലവേ മെല്ലവേ...'; 'മധുവിധു' വിലെ ആദ്യ ഗാനം പുറത്ത്; ചിത്രം മെയ് 1 ന് എത്തും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,000 രൂപ; അറിയാം ഈ സ്‌കീം

കെട്ടുകാളകള്‍ കണ്ടത്തില്‍ നിരന്നു, അകമ്പടിയായി ഈടുവെടിവഴിപാട്; പെരുമയുടെ നിറവില്‍ അന്തിമഹാകാളന്‍കാവ് വേല- വിഡിയോ

SCROLL FOR NEXT