Rahul Mamkootathil, Sajana B Sajan facebook
Kerala

'നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കൽ തന്നെയാണ് മാന്യത; അത് തന്നെയാണ് കോൺഗ്രസ്‌ നയവും'

'നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ. പക്ഷെ പാർട്ടി ഉണർന്നുതന്നെ പ്രവർത്തിക്കണം'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈം​ഗിക പീഡന ആരോപണത്തിൽ  രാഹുല്‍ മാങ്കൂട്ടത്തില്‍  എംഎൽഎയ്ക്കെതിരായ നടപടികളെ പിന്തുണച്ച് യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവ് സജന ബി സാജൻ. നിയമം നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ. പക്ഷെ പാർട്ടി ഉണർന്നുതന്നെ പ്രവർത്തിക്കണം. തെരഞ്ഞെടുപ്പ് സമയം ആണ്. പാർട്ടി നിലപാട് ജനം വീക്ഷിക്കുന്നുണ്ടെന്ന് സജന ഫെയ്സ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചു.

നിശബ്ദത ഒന്നിനും പരിഹാരമല്ല. പലതിനും ഉള്ള പ്രോത്സാഹനമാണ്. നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കൽ തന്നെയാണ് മാന്യത. അത് തന്നെയാണ് കോൺഗ്രസ്‌ നയവും. സജന സാജൻ കോൺ​ഗ്രസ് നേതാക്കളെ ഓർമ്മിപ്പിക്കുന്നു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയുടെ ദേശീയ തലത്തിലുള്ള വനിതാ നേതാക്കളടങ്ങുന്ന സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ സജന നേരത്തെ എഐസിസിക്ക് പരാതി നൽകിയിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'നിയമം നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ. പക്ഷെ പാർട്ടി ഉണർന്നുതന്നെ പ്രവർത്തിക്കണം. തിരഞ്ഞെടുപ്പ് സമയം ആണ്. പാർട്ടി നിലപാട് ജനം വീക്ഷിയ്ക്കുന്നുണ്ട്.

നിശബ്ദത ഒന്നിനും പരിഹാരമല്ല. പലതിനും ഉള്ള പ്രോത്സാഹനമാണ്.

ചിലപ്പോൾ ഞാൻ ഒറ്റപ്പെട്ടേക്കാം. പക്ഷെ നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കൽ തന്നെയാണ് മാന്യത. അത് തന്നെയാണ് കോൺഗ്രസ്‌ നയവും.'

Sajana's post

Youth Congress women leader Sajana B Sajan has supported the action taken against MLA Rahul Mamkootathil over sexual harassment allegations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭീഷണിപ്പെടുത്തി ​ഗർഭച്ഛിദ്രം നടത്തി, എതിർത്തപ്പോൾ ചീത്ത വിളിച്ചു, കൊല്ലുമെന്ന് പറഞ്ഞു'; രാഹുലിനെതിരെ മൊഴിയിൽ ​ഗുരുതര ആരോപണങ്ങൾ

സ്വര്‍ണ വിലയില്‍ വര്‍ധന, പവന്‍ വീണ്ടും 94,000ന് മുകളില്‍

'ഈ വ്യക്തിയുമായി അടുപ്പമുള്ളവരെക്കുറിച്ചും പല വിവരങ്ങളും അറിയാം; പെണ്‍കുട്ടികള്‍ പരാതി നല്‍കാത്തത് ഭയം മൂലം'

പൊടിപാറണ 'ഫുട്ബോൾ' പൂരം; തൃശൂര്‍ മാജിക് എഫ്സി പ്രമോ വിഡിയോ പുറത്തിറക്കി

സാമ്പത്തിക ഇടപാടുകളെപ്പറ്റി പരാതി: ഫസല്‍ ഗഫൂറിനെ വിമാനത്താവളത്തില്‍ ഇഡി തടഞ്ഞു; കസ്റ്റഡിയില്‍ അല്ലെന്ന് ഫസല്‍

SCROLL FOR NEXT