Rahul Mamkootathil and Muhzin Kathiyode Facebook
Kerala

'അയാള്‍ അഗ്‌നിശുദ്ധി വരുത്തി വന്നാല്‍ എത്ര വെള്ളമൊഴിച്ചാലും അതില്‍ ഒരു നാമ്പും വളരില്ല', രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

വി എസ് അച്യുതാനന്ദന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ ഇമേജ് ബില്‍ഡ്അപ്പിന് വേണ്ടി ഉപയോഗിച്ച പ്രധാനപ്പെട്ട ടൂള്‍ ആയിരുന്നു ഐസ്‌ക്രീം കേസ്, പക്ഷെ, അഗ്‌നിശുദ്ധി വരുത്തി കുഞ്ഞാലിക്കുട്ടി തിരിച്ചു വന്നു. മാധ്യമങ്ങളുടെ കയ്യടിക്ക് വേണ്ടി ഒരു നേതാവിനെ ഇല്ലാതാക്കിയാല്‍ ഇല്ലാതാവുന്നത് പാര്‍ട്ടിയാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലെന്ന കോണ്‍ഗ്രസ് നേതാവിനെ മാധ്യമങ്ങള്‍ ആക്രമിച്ച് ഇല്ലാതാക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ കാതിയോട്. പി കെ കുഞ്ഞാലിക്കുട്ടിയും ഐസ്‌ക്രീം പാര്‍ലര്‍ കേസും നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണവും ഒക്കെ എടുത്ത് പറഞ്ഞുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള വിമര്‍ശനമാണ് കുറിപ്പിന്റെ ഉള്ളടക്കം. ഫെയ്‌സ്ബുക്കിലാണ് രാഹുലിനെ അനുകൂലിച്ചുകൊണ്ടുള്ള കുറിപ്പ്.

പി കെ കുഞ്ഞാലിക്കുട്ടി എന്ന നേതാവ് ക്രൂശിക്കപ്പെട്ടതിനോളം ഒരു നേതാവും അക്കാലത്ത് ക്രൂശിക്കപ്പെട്ടില്ല, പക്ഷെ മുസ്ലിം ലീഗ് പ്രസ്ഥാനം അദ്ദേഹത്തിന്റെ കൂടെ നിന്നു. ലീഗിലും അക്കാലത്ത് ശാക്തിക ബലാബല ചേരികള്‍ വളരെ പ്രകടമായുണ്ടായിരുന്ന കാലമാണ് പക്ഷെ സംസ്ഥാന അധ്യക്ഷന്‍ കുഞ്ഞാലിക്കുട്ടിയെ ഒരു വാക്ക് കൊണ്ട് പോലും തള്ളിപ്പറഞ്ഞില്ലെന്നും കുറിപ്പില്‍ പറയുന്നു.

വി എസ് അച്യുതാനന്ദന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ ഇമേജ് ബില്‍ഡ്അപ്പിന് വേണ്ടി ഉപയോഗിച്ച പ്രധാനപ്പെട്ട ടൂള്‍ ആയിരുന്നു ഐസ്‌ക്രീം കേസ്, പക്ഷെ, അഗ്‌നിശുദ്ധി വരുത്തി കുഞ്ഞാലിക്കുട്ടി തിരിച്ചു വന്നു. മാധ്യമങ്ങളുടെ കയ്യടിക്ക് വേണ്ടി ഒരു നേതാവിനെ ഇല്ലാതാക്കിയാല്‍ ഇല്ലാതാവുന്നത് പാര്‍ട്ടിയാണ്, സമീപ കാല കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സിപിഎമ്മിനെയും ബിജെപി യെയും ഒരുപോലെ ആക്രമിക്കുകയും ഇരുപാര്‍ട്ടികളുടെ ആക്രമണത്തില്‍ പ്രതിരോധം തീര്‍ക്കുകയും ചെയ്ത നേതാവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍,അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളെ നിഷേധിക്കാനോ, അതിനെ അംഗീകരിക്കുകയോ ചെയ്യേണ്ട. പക്ഷെ, പുറന്തള്ളി ഇല്ലാതാക്കിയാല്‍ നാളെ കോണ്‍ഗ്രസിനെ നയിക്കേണ്ട ഒരു നേതാവാണ് ഇല്ലാതാവുന്നത്.

കേരളത്തിലെ പ്രമാദമായ മറ്റൊരു പീഡന കേസ് ആയിരുന്നു മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്, ഇന്ന് ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടുള്ള വിധി വന്നത്, 1999 ല്‍ ഉയര്‍ന്നു വന്ന ഈ ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയത്തില്‍ തന്നെ കരിനിഴല്‍ വീഴ്ത്തി, പേരില്‍ തന്നെ നീല യുണ്ടല്ലോ എന്ന പരിഹാസമെത്ര കേട്ടു, ജീവിത സായന്തനത്തില്‍ വന്ന വിധി സ്വയം ആശ്വസിക്കാം എന്നല്ലാതെ രാഷ്ട്രീയജീവിതം തന്നെ ഇല്ലാതാക്കിയില്ലേയെന്നും മുഹ്‌സിന്റെ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍

മാധ്യമപ്രവര്‍ത്തകന്‍ മാപ്ര യാകാത്ത കാലത്ത് ഫ്‌ലാഷ് ന്യൂസുകള്‍ ബ്രേക്കിങ് ന്യൂസുകളാകാത്ത കാലത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നു വന്നതിനേക്കാള്‍ ആഴമുണ്ടെന്നു തോന്നിപ്പിക്കുന്നതും ഇര തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടതുമായ ആരോപണം ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് ആയിരുന്നു,അന്ന് മുസ്ലിം ലീഗിന്റെ സമുന്നത നേതാവും കേരള രാഷ്ട്രീയത്തിലെ കിങ് മേക്കറായ പി കെ കുഞ്ഞാലിക്കുട്ടി ആയിരുന്നു ആരോപണ വിധേയന്‍,പത്രമാധ്യമങ്ങളുടെ താളുകള്‍ക്കു മതഗ്രന്ഥങ്ങളെപ്പോലെ മൂല്യം പൊതുസമൂഹം കല്പിച്ചിരുന്ന കാലമാണെന്ന് ഓര്‍ക്കണം, എഴുത്തുകാര്‍ക്കും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരെ കേള്‍ക്കുകയും അവര്‍ ഒപ്പീനിയന്‍ മേക്കഴ്‌സ് ആയിരുന്ന കേരള രാഷ്ട്രീയ പരിസരത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ റജീനയെന്ന സ്ത്രീ ഒക്കത്ത് കുഞ്ഞുമായി വന്നു മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കണ്ണീര്‍ വാര്‍ത്തതും കുഞ്ഞാലിക്കുട്ടിയെ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ടവനായി ചിത്രീകരിച്ചതും,പക്ഷെ ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടി യെ വിശ്വാസത്തിലെടുക്കുകയും പിന്തുണ നല്‍കുകയും ചെയ്തു.

1997 ല്‍ കോഴിക്കോട് വെച്ച് പൊട്ടിപ്പുറപ്പെട്ട ഐസ്‌ക്രീം കേസ് പൊതുജന ശ്രദ്ധയിലേക്ക് കൊണ്ട് വന്നത് അന്വേഷി എന്‍ ജി ഓ യുടെ നേതാവും മാധ്യമങ്ങള്‍ കേരളത്തിലെ അയണ്‍ ലേഡി ആയി ചിത്രീകരിച്ച അജിത ആയിരുന്നു, കേരളത്തിലെ പത്ര മാധ്യമങ്ങള്‍ മുഴുവന്‍ അത് ഏറ്റെടുത്തു, പി കെ കുഞ്ഞാലിക്കുട്ടി എന്ന നേതാവ് ക്രൂശിക്കപ്പെട്ടതിനോളം ഒരു നേതാവും അക്കാലത്ത് ക്രൂശിക്കപ്പെട്ടില്ല, പക്ഷെ മുസ്ലിം ലീഗ് പ്രസ്ഥാനം അദ്ദേഹത്തിന്റെ കൂടെ നിന്നു. ലീഗിലും അക്കാലത്ത് ശാക്തിക ബലാബല ചേരികള്‍ വളരെ പ്രകടമായുണ്ടായിരുന്ന കാലമാണ് പക്ഷെ സംസ്ഥാന അധ്യക്ഷന്‍ കുഞ്ഞാലിക്കുട്ടിയെ ഒരു വാക്ക് കൊണ്ട് പോലും തള്ളിപ്പറഞ്ഞില്ല.

പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയുടെ കൂടെ നിന്നു,മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും കോടതി വ്യവഹാരങ്ങളില്‍ അനേകനാള്‍ ഐസ് ക്രീം കേസ് കയറിയിറങ്ങിയെങ്കിലും കുഞ്ഞാലിക്കുട്ടി ഇപ്പോഴും ലീഗിനെ കരുത്തോടെ നയിക്കുന്നു.

കുഞ്ഞാലിക്കുട്ടി മാറി ഇ ടി മുഹമ്മദ് ബഷീര്‍ ലീഗിനെ നയിച്ചെങ്കിലും പിന്നീട് കുഞ്ഞാലിക്കുട്ടിക്ക് തന്നെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം തിരികെ നല്‍കി,മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ശിഹാബ് തങ്ങളും ലീഗും അന്ന് അദ്ദേഹത്തെ കൈവിട്ടിരുന്നുവെങ്കില്‍ ഇന്ന് കുഞ്ഞാലിക്കുട്ടി എന്ന നേതാവ് അസ്തമിച്ചു പോയിരുന്നു.

വി എസ് അച്യുതാനന്ദന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ ഇമേജ് ബില്‍ഡ്അപ്പിന് വേണ്ടി ഉപയോഗിച്ച പ്രധാനപ്പെട്ട ടൂള്‍ ആയിരുന്നു ഐസ്‌ക്രീം കേസ്, പക്ഷെ അഗ്‌നിശുദ്ധി വരുത്തി കുഞ്ഞാലിക്കുട്ടി തിരിച്ചു വന്നു. മാധ്യമങ്ങളുടെ കയ്യടിക്ക് വേണ്ടി ഒരു നേതാവിനെ ഇല്ലാതാക്കിയാല്‍ ഇല്ലാതാവുന്നത് പാര്‍ട്ടിയാണ്, സമീപ കാല കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സിപിഎമ്മിനെയും ബിജെപി യെയും ഒരുപോലെ ആക്രമിക്കുകയും ഇരുപാര്‍ട്ടികളുടെ ആക്രമണത്തില്‍ പ്രതിരോധം തീര്‍ക്കുകയും ചെയ്ത നേതാവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍,അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളെ നിഷേധിക്കാനോ, അതിനെ അംഗീകരിക്കുകയോ ചെയ്യേണ്ട. പക്ഷെ, പുറന്തള്ളി ഇല്ലാതാക്കിയാല്‍ നാളെ കോണ്‍ഗ്രസിനെ നയിക്കേണ്ട ഒരു നേതാവാണ് ഇല്ലാതാവുന്നത്.

കേരളത്തിലെ പ്രമാദമായ മറ്റൊരു പീഡന കേസ് ആയിരുന്നു മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്, ഇന്ന് ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടുള്ള വിധി വന്നത്, 1999 ല്‍ ഉയര്‍ന്നു വന്ന ഈ ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയത്തില്‍ തന്നെ കരിനിഴല്‍ വീഴ്ത്തി, പേരില്‍ തന്നെ നീല യുണ്ടല്ലോ എന്ന പരിഹാസമെത്ര കേട്ടു, ജീവിത സായന്തനത്തില്‍ വന്ന വിധി സ്വയം ആശ്വസിക്കാം എന്നല്ലാതെ രാഷ്ട്രീയജീവിതം തന്നെ ഇല്ലാതാക്കിയില്ലേ...2 ലക്ഷം കോടി രൂപയുടെ 2 ജി സ്പെക്ട്രം അഴിമതി യു പി എ ഭരണത്തിന്റെ അവസാനം കുറിച്ചു, ബിജെപി പടച്ചു വിട്ട ആരോപണമായിരുന്നുവത്, അന്ന് അഴിമതി ആരോപിക്കപ്പെട്ട മുന്‍ ടെലി കമ്മ്യൂണിക്കേഷന്‍ മിനിസ്റ്റര്‍ രാജ ഇപ്പോഴും ലോകസഭാ മെമ്പറാണ്.

മാധ്യമങ്ങളുടെ കയ്യടിക്കായി ഒരു നേതാവിനെ മാത്രമല്ല പ്രവര്‍ത്തകനെയും പൂര്‍ണ്ണമായും കയ്യൊഴിയരുത്,പാര്‍ട്ടി എന്നത് ആദര്‍ശം മാത്രമല്ല അത് കുടുംബമാണ്, തെറ്റ് വന്നാല്‍ തിരുത്തുകയും ശാസിക്കുകയും ചെയ്യാം, കുറ്റിയോടെ പിഴുതു മാറ്റിയാല്‍ അയാള്‍ അഗ്‌നിശുദ്ധി വരുത്തി വന്നാല്‍ എത്ര വെള്ളമൊഴിച്ചാലും അതില്‍ ഒരു നാമ്പും വളരില്ല...

Youth Congress leader's Facebook post in support of Rahul Mangkootatil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

SCROLL FOR NEXT