യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം 
Kerala

അഞ്ചുവയസുകാരന്റെ മേല്‍ ചുള്ളിക്കമ്പുകള്‍; കുട്ടിയെ നിലത്തുകിടത്തി; അതിരുവിട്ട സമരവുമായി യൂത്ത് കോണ്‍ഗ്രസ് 

കോര്‍പറേഷന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു സമരമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവകാശവാദം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഓടയില്‍ വീണ് മൂന്നുവയസുകാരന് പരിക്കേറ്റ സംഭവത്തില്‍ കൊച്ചിയില്‍ അതിരുവിട്ട പ്രതിശേധവുമായി യൂത്ത് കോണ്‍ഗ്രസ്. അഞ്ചു വയസുകാരനെ ഉടുപ്പിടുവിക്കാതെ നിലത്ത് കിടത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

കൊച്ചി നഗരസഭയുടെ പരിധിയിലുള്ള ഓടയില്‍ മൂന്നുവയസുകാരന്‍ വീണ സംഭവത്തില്‍ കോര്‍പറേഷന്‍ മാര്‍ച്ചിനു ശേഷമായിരുന്നു യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം. മേയര്‍ സ്ഥലത്തുണ്ട് എന്ന ബാനറുമായായിരുന്നു അഞ്ചുവയസുകാരനായ കുട്ടിയെ ഉടുപ്പിടാതെ കിടത്തി പ്രതിഷേധം സംഘടിപ്പിച്ചത്.

കോര്‍പറേഷന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു സമരമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവകാശവാദം. മാത്രമല്ല, കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നും അവരുടെ മടിയിലാണ് കുട്ടിയെ കിടത്തിയിട്ടുള്ളതെന്നുമാണ് സമരക്കാരുടെ ന്യായീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്