Youth Congress-SFI clash: Police register cases against both 
Kerala

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്‌ഐ സംഘര്‍ഷം: ഇരുവിഭാഗത്തിനുമെതിരെ കേസെടുത്ത് പൊലീസ്

ജാമ്യമില്ലാ വകുപ്പു ചുമത്തി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: തലസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് -എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ രാത്രി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനു നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐക്കാരെ ആക്രമിക്കുകയാണ് ഉണ്ടായതെന്ന് എസ്എഫ്‌ഐ പറയുന്നു.

പൊലീസ്-യൂത്ത്‌ കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ വ്യാഴാഴ്ച സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സെക്രട്ടേറിയറ്റിലേക്കും ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചിനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രി പാളയത്തെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം പിന്നീട് കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ എസ്എഫ്‌ഐയുടെ കൊടി പ്രതിഷേധക്കാര്‍ കത്തിച്ചു. പൊലീസുകാരടക്കം നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിനും ലാത്തിചാര്‍ജില്‍ പരിക്കേറ്റു. മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്ക് അക്രമമഴിച്ചുവിടുകയായിരുന്നുവെന്ന് സഞ്ജീവ് ആരോപിച്ചു.

കല്ലേറിനെ തുടര്‍ന്ന് പ്രകോപിതരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി കോളജിന്റെയും ഹോസ്റ്റലിന്റെയും മുന്നില്‍ സ്ഥാപിച്ചിരുന്ന എസ്എഫ്‌ഐയുടെ ബാനറുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ തര്‍ക്കപരിഹാരത്തിനായെന്ന പേരില്‍ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ കോമ്പൗണ്ടിനുള്ളിലേക്കെത്തിയ പൊലീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനമില്ലാതെ ലാത്തി ചാര്‍ജ് ചെയ്യുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പൊലീസ് ലാത്തിച്ചാര്‍ജില്‍ മൂന്ന് വിദ്യര്‍ഥികളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.

സംഘടിച്ചു വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനഃപൂര്‍വം അക്രമം അഴിച്ചു വിട്ടതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു. പൊലീസ് രാഷ്ട്രീയം കാണിച്ച് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയാണെന്നും ഇതിനെല്ലാം പകരം ചോദിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. ഗുണ്ടായിസം കാണിച്ച എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്യണമെന്ന് കെഎസ്‌യു നേതൃത്വം ആവശ്യപ്പെട്ടു.

Youth Congress-SFI clash: Police register cases against both groups

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Today's Rashi Phalam october 01|വരുമാനം വർധിപ്പിക്കുന്ന ഒരു ആശയം പ്രാവർത്തികമാക്കും

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി