അപകടത്തിൽ മരിച്ച അനന്തു/ ടെലിവിഷൻ ദൃശ്യം 
Kerala

ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടു; അമിതവേഗത്തിലെത്തിയ ലോറിയിടിച്ച് 21 കാരന് ദാരുണാന്ത്യം

ഗ്യാസ് സിലിണ്ടറുകളുമായി മുണ്ടക്കയം ഭാഗത്തേക്കു പോയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അമിതവേഗത്തിലെത്തിയ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇളംകാട് മുക്കുളം തേവർകുന്നേൽ ബിജുവിന്റെ മകൻ അനന്തു (21) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ഇളംകാട്ടെ ഉരുൾപൊട്ടലിൽ അനന്തുവിന്റെ വീടും തകർന്നെങ്കിലും ബിജുവും കുടുംബാംഗങ്ങളും രക്ഷപ്പെട്ടിരുന്നു.

ദേശീയപാതയിൽ നിർമലാരാം ജംക്‌ഷനിൽ വെച്ചായിരുന്നു അപകടം. ബൈക്കിൽ പാലായിലെ ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു അനന്തു. ഗ്യാസ് സിലിണ്ടറുകളുമായി മുണ്ടക്കയം ഭാഗത്തേക്കു പോയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ആയുർവേദ നഴ്സിങ് പഠിച്ച അനന്തുവിന് ഗോവയിൽ ആയിരുന്നു ജോലി. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായി.

തിരികെ നാട്ടിലെത്തി കെട്ടിടനിർമാണ ജോലികൾ ചെയ്തുവരികയായിരുന്നു. ദുരന്തത്തിൽ വീട് നഷ്ടമായ ബിജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞത്. കർണാടകയിൽ ടാപ്പിങ് തൊഴിലാളിയാണ് പിതാവ് ബിജു. അമ്മ രാധ തൊഴിലുറപ്പ് തൊഴിലാളിയും. ആതിര സഹോദരിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്