ബിജോയ് ആന്റണി -Alappuzha .
Kerala

കാര്‍ തോട്ടിലേക്ക് വീണ് യുവാവ് മരിച്ചു; അപകടം ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങുമ്പോള്‍

പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്നു വാഹനം.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ(Alappuzha) പുന്നമടയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി (32) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ രക്ഷപ്പെട്ടു.

പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്നു വാഹനം. രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ആലപ്പുഴയില്‍ നിന്ന് ബോട്ട് പുറപ്പെടുന്ന കനാലിലാണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണംവിട്ട വാഹനം നേരെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടു പേര്‍ക്ക് ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ സാധിച്ചു.

ഇവരാണ് ബിജോയ് കാറിനുള്ളില്‍ കുടുങ്ങി കിടക്കുന്ന വിവരം നാട്ടുകാരെയും അഗ്‌നിശമനസേനയെയും അറിയിച്ചത്.തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ബിജോയിയെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്. ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിക്കും വഴി ബിജോയ് മരിച്ചു. ജന്മദിനാഘോഷം കഴിഞ്ഞ് വരികയായിരുന്നു മൂന്നംഗസംഘം.

യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് ഒരു വര്‍ഷം മുന്‍പ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും